ബഹ്റൈനിൽ സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകും

മനാമ: ബഹ്റൈനിൽ സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകും.ലോകത്ത്​ തന്നെ ആദ്യമായാണ്​ സ്​പുട്​നിക്​ വാക്​സിന്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്​.രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതിയാണ്​ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്​.

സ്​പുട്​നിക്​ വി രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞ, 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്റ്റർ ഡോസ്​ ലഭിക്കുക​. സ്​പുട്​നിക്​ വാക്​സിൻ തന്നെയാണ്​ ബൂസ്​റ്റർ ഡോസായും നൽകുന്നത്​.വാക്​സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച്​ സെൻറർ ഫോർ എപ്പിഡെമി​യോളജി ആൻറ്​ മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ്​ ബൂസ്​റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്​. 

 

Latest News