ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിള്‍സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്.
ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 17 ആയി. 4 സ്വർണവും ഏഴ് വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇക്കുറി ബാഡ്മിൻ്റൺ നടന്നത്.