ടോക്യോ: പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും . മനീഷ് നാർവാൾ സ്വർണം നേടിയപ്പോൾ സിംഗ് രാജ് അധാന വെള്ളി സ്വന്തമാക്കി. 50 മീറ്റർ പിസ്റ്റളിലാണ് ഇരുവരുടേയും നേട്ടം. പാരാലിമ്പിക്സ് റെക്കോഡ് നേട്ടത്തോടെയാണ് മനീഷ് നാർവാൾ സ്വർണം നേടിയത്. ഫെനലിൽ മനീഷ് 218.2 എന്ന സ്കോർ നേടിയപ്പോൾ സിംഗ് രാജ് അധാന 216.7 എന്ന സ്കോർ നേടി. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്.
ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.