ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. ബാഡ്മിന്റണിൽ പ്രമോദ് ഭാഗത് ഫൈനലിലെത്തി. ഇതോടെ മത്സരത്തിൽ ഇന്ത്യ വെള്ളി മെഡലുറപ്പിച്ചു. 21-11, 21-16 എന്ന സ്കോറിനായിരുന്നു പ്രമോദിന്റെ ജയം. ഇതോടെ മെഡൽ നേട്ടം 14 ആയി.ജപ്പാന്റെ ഡെയ്സുകെ ഫുജിഹാരയെ തകർത്താണ് പുരുഷ സിംഗിൾസ് ഫൈനലിലേക്ക് പ്രമോദ് മുന്നേറിയത്.
പാരാലിമ്പിക്സിൽ കഴിഞ്ഞ ദിവസം ഇന്ത്യ വീണ്ടും മെഡലുകൾ നേടിയിരുന്നു. ഹൈജംപിൽ വെള്ളിയും ഷൂട്ടിങ്ങിലും അമ്പെയ്ത്തിലും വെങ്കലവും നേടിയാണ് ഇന്ത്യ മെഡൽ നേട്ടം 13ലെത്തിച്ചത്. രണ്ടു സ്വർണവും ആറു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്. പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കൂടുതൽ മെഡൽ നേട്ടങ്ങളോടെ തുടരുകയാണ്.