ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വെങ്കലം നേടി ഹർവിന്ദർ സിംഗ്. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. കൊറിയയുടെ എം.എസ് കിമ്മിനെയാണ് ഹർവിന്ദർ പരാജയപ്പെടുത്തിയത്.
ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി. രണ്ട് സ്വർണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് ഇന്ത്യക്കുള്ളത്.