തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.
നേരത്തെ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ പ്ലസ് വണ്‍ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധനക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വര്‍ധിക്കുക. എല്ലാ ബാച്ചുകളിലും സീറ്റ് വര്‍ധന ബാധകമായിരിക്കും. മറ്റ് ഏഴ് ജില്ലകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധനക്ക് ശിപാര്‍ശയുണ്ടായിരുന്നെങ്കിലും ആവശ്യകത നോക്കിയാവും തീരുമാനം.
പ്ലസ് വണ്‍ പ്രവേശനം പുതുക്കിയ ഷെഡ്യൂള്‍
ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാന തീയതി: 08/09/2021
ട്രയല്‍ അലോട്ട്മെന്റ് തീയതി: 13/09/2021
ആദ്യ അലോട്ട്മെന്റ് തീയതി: 22/09/2021
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി: 18/10/2021