കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലത്തെ പുനലൂരിലുള്ള അഗ്രോ ഇന്സ്ട്രിയല് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഓഫ് അഗ്രികള്‍ച്ചറല്‍ മെഷീനറീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി: 30.06.2015-ല്‍ 15 വയസ്സ് പൂര്‍ത്തിയായവരും 25 വയസ്സ് കവിയാത്തവരും.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.
അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി. 50 രൂപ. ഫീസ് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളിലും ആസ്ഥാന ഓഫീസിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടും അല്ലെങ്കില്‍ മാനേജിങ് ഡയറക്ടര്‍, കെയ്കോ തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായും ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.keralaagro.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി പ്രിന്‍സിപ്പാള്‍, അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇളമ്പല്‍ പി.ഒ., പുനലൂര്‍, കൊല്ലം 691 322 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.