ദുബൈ: റാപിഡ് പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് യാത്രാനുമതി നൽകാൻ കഴിയില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. ബംഗ്ലാദേശ്, നൈജീരിയ, വിയറ്റ്നാം, സാംബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി നിഷേധിച്ചത്.
യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചിരുന്നു.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.എന്നാൽ, ബംഗ്ലാദേശ് അടക്കം അഞ്ച് രാജ്യങ്ങൾ ഈ സൗകര്യം ഏർപ്പെടുത്താത്തതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.