കാബൂള്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന് ക്രിക്കറ്റ് ടീമിന് അനുമതി നല്കി താലിബാന്. അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27-ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നിശ്ചയിച്ചിട്ടുള്ളത്.
താലിബാന് രാജ്യം കീഴടക്കിയതിന് ശേഷം നടക്കാന്‍പോകുന്ന അഫ്ഗാനിസ്താന് ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരമാണിത്.
നിലവില്‍ നവംബര്‍ 27ന് ഓസ്ട്രേലിയയിലെ ഹോബര്‍ട്ടിലാണ് ടെസ്റ്റ് മത്സരം തീരുമാനിച്ചിരിക്കുന്നത്. താലിബാനും തീവ്രവാദവുമൊന്നും ബാധകമല്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്ന് മുന്‍പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.
അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുണ്ട്. ഈ മത്സരത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്താനടക്കം പങ്കെടുക്കുന്ന ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടക്കാനുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു.