സംവിധായകന്‍ ആഷിഖ് അബുവിനെയും നടന്‍ പൃഥ്വിരാജിനെയും പരിഹാസിച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. മലബാര്‍ കലാപത്തെ ആസ്പദമാക്കി പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നിന്ന് ഇരുവരും പിന്മാറിയതിനെ തുടര്‍ന്നാണ് പരിഹാസം. ഇരുവര്‍ക്കും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ടി സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദ്ദേശിക്കുന്നു…
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fadvtsiddiqueinc%2Fposts%2F4290459771002015&show_text=true&width=500
നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറിയിരുന്നു.
2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം.

















