തിരുവനന്തപുരം: നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ നിയമിച്ചു. മൂന്ന് വര്‍ഷത്തേയ്ക്ക് ആണ് നിയമനം. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു ഡോ. ടി എന്‍ സീമ. സിപിഐ എം സംസ്ഥാനകമ്മിററി അംഗമാണ്.
സംസ്‌ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സീമ പ്രവർത്തിച്ചിട്ടുണ്ട്.

















