അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (29) മരിച്ചത്. മക്കളായ ആതിര (ഏഴ്), അരൂഷ് (മൂന്ന്) എന്നിവർ നേരത്തേ മരിച്ചിരുന്നു.
ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ജുവിന്റെ ഭര്‍തൃമാതാവ് അയല്പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരേയും മുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കള്‍ രണ്ടു പേരും അപ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. യുവതിയുടെ ഭർത്താവ് അനൂപ് ഒന്നരമാസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയൽക്കാർ പറയുന്നു. ഇതേതുടർന്നാണ് സംഭവമെന്ന് കരുതുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.