ന്യൂഡല്‍ഹി:സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് സിപിഐ നേതാവ് ആനി രാജ.പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
ഗാര്‍ഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമായി നടപ്പാക്കുന്നില്ല. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പു വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ്എല്‍ഡിഎഫിനും കത്തു നല്‍കുമെന്ന ആനി രാജ പറഞ്ഞു.ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നതെന്നും ആനി രാജ കുറ്റപ്പെടുത്തി.

















