കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്.
പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.സംഭവത്തിൽ പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















