കോഴിക്കോട്: പുവാട്ടുപറമ്പിൽ എസ് ബി ഐയുടെ മുൻവശത്ത് കാൽനട യാതക്കാർക്ക് ഭീഷണിയായി മരത്തടികൾ
കൂട്ടി ഇട്ടിരിക്കുന്നു.എസ് ബി ഐ ബാങ്കിന്റെ മുൻവശത്ത് അപകടനിലയിൽ ഉണ്ടായിരുന്ന മരം മുറിച്ചിട്ട് 6 മാസമായി എന്നിട്ടും റോഡ് സൈഡിൽ കിടക്കുന്ന തടികൾ ഇനിയും നീക്കിയിട്ടില്ല. ഇതേതുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പി ഡബ്ല്യൂ ഡി റോഡ് ആണെങ്കിലും പഞ്ചായത്ത് അധികൃതർക്ക് സമ്മർദ്ദം ചെലുത്താമല്ലോ വലിയ അപകടം ഉണ്ടാവാൻ കാത്തിരിക്കുകയാണോ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.