കൊച്ചി: വൈപ്പിനിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ വള്ളം അപകടത്തിൽപെട്ട് മുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് എത്തിയ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. തൊട്ടുപിന്നാലെ എത്തിയ ബോട്ടും ഈ വള്ളത്തിൽ ഇടിച്ചു തകർന്നു.
കഴിഞ്ഞ രാത്രി ഒമ്പതു ഒമ്പതോടെയാണ് സംഭവം. കൊല്ലം സ്വദേശിയുടെ ആഷിഖ് മോൻ എന്ന ബോട്ടാണ് ആദ്യം അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ഒമ്പത് തൊഴിലാളികളുമായി കൊച്ചി ഹാർബറിലേക്ക് എത്തിയതായിരുന്നു. എൽഎൻജിക്ക് പടിഞ്ഞാറ് 200 മീറ്റർ അകലെവച്ചാണ് അപകടത്തിൽപെട്ടത്.ഇടിയുടെ ആഘാതത്തിൽ ബോട്ട് മുക്കാൽ ഭാഗവും മുങ്ങി. ബോട്ടിൽ പിടിച്ചു നീന്തിക്കിടന്ന ജീവനക്കാരെ കോസ്റ്റൽ പോലീസും മറൈൻ പോലീസും ചേർന്ന് രക്ഷപെടുത്തി.
ഇതിനു തൊട്ടുപിന്നാലെയാണ് 48 തൊഴിലാളികളുമായി കാളമുക്ക് ഹാർബറിലേക്ക് എത്തിയ സെന്റ് ആന്റണീസ് എന്ന ബോട്ട് മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഈ ബോട്ടും തകർന്നു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. തൊഴിലാളികൾ എല്ലാം തന്നെ നീന്തി രക്ഷപ്പെടുകയും ചെയ്തു.

















