കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം രൂപ വില വരുന്ന എംഡിഎംഎ എന്ന മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22) ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് നിശാ പാർട്ടി സംഘാടകരെയും യുവാക്കളെയും ലക്ഷ്യം വച്ച് ആലുവയിൽനിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.