മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ച് 61 പേര്‍ക്ക് മാത്രം. ഒരു കോവിഡ് മരണം മാത്രമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,02,300 പേര്‍ക്കാണ്. ഇവരില്‍ 2,91,904 പേരും ഇതിനോടകം രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 96.6 ശതമാനമാണ്. 4,064 പേര്‍ക്കാണ് കോവിഡ് കാരണം ഒമാനില്‍ ജീവന് നഷ്ടമായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കോവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.