മുംബൈ: ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് സൂചന. സെപ്റ്റംബര്‍ 15 ന് മുമ്പായി ദേശീയ വിമാനക്കമ്പനിക്കായി ടാറ്റാ ഗ്രൂപ്പ് ബിഡ് സമര്‍പ്പിക്കും.
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുളള ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയെ പുതിയ മാതൃകമ്പനിയുടെ കീഴിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം നടപടികള്‍ പൂര്‍ത്തിയാക്കി വിമാനക്കമ്പനിയെ പുതിയ ഉടമയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണ്‍സിന് 83.67 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.