ടോക്കിയോ: ടോക്കിയോ പാരാലിംപിക്സില്‍ ഹൈജംപില്‍ മാരിയപ്പന് തങ്കവേലുവിന് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ ശരദ് കുമാര്‍ വെങ്കലം നേടി.
സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന് തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്.
റിയോയിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് മാരിയപ്പന് തങ്കവേലു. ഹൈജംപ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.
ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി. പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്.