മസ്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഒമാൻ എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒമാൻ സുപ്രീംകമ്മറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. പുതിയ നിയന്ത്രണം സെപ്റ്റംബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ മാർഗനിർദേശങ്ങൾ എല്ലാം പാലിക്കണമെന്നും ഒമാൻ എയർപോർട്ട് അധികൃതർ വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു. തരാസുദ് പ്ലസ് ആപ്പിൽ ക്യൂആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിൻ സർട്ടിഫിക്കറ്റും പിസിആർ പരിശോധനാ ഫലവും ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു.