ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്‍്‌റ് ചോദ്യം ചെയ്തു. സുകാഷ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ കോടികള്‍ തട്ടിയ സംഘത്തിനെതിരായ കേസിലാണ് സാക്ഷിയെന്ന നിലയില്‍ നടിയെ ഇഡി ചോദ്യം ചെയ്തത്.
പ്രതിയായിട്ടല്ല മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സാക്ഷിയായാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തതെതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അഞ്ച് മണിക്കൂറിലേറെ സമയം നടിയെ ചോദ്യം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2017 ലാണ് സുകാഷ് അറസ്റ്റിലായത്. നിലവില്‍ ഇയാള്‍ ഡല്‍ഹി രോഹിണി ജയിലിലാണ്. നടി ലീന മരിയ പോള്‍ സുകാഷിന്‍റെ കൂട്ടാളിയായിരുന്നു. കേസില്‍ നടി ലീന മരിയ പോളിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ 24ന് സുകേഷ് ചന്ദ്രശേഖര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.
ഏകദേശം 200 കോടി രൂപ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീവകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്.
















