തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.
ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാമുകനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. 15 ഓളം തവണ കുത്തേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് സമീപവാസികള്‍ ആക്രമണ വിവരം അറിയുന്നത്.