ടോക്കിയോ:പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം.പുരുഷവിഭാഗം ഡിസ്കസ്ത്രോയിൽ യോഗേഷ് ഖാത്തൂണിനാണ് വെള്ളിമെഡൽ ലഭിച്ചത്. എഫ് 6 വിഭാഗത്തിലാണ് മെഡൽ. 44.38 ദൂരത്തോടെയാണ് ഈ അഭിമാന നേട്ടം.പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ മെഡലാണിത്.
ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) വിഭാഗത്തിൽ ഇന്ത്യൻ താരം അവനി ലേഖാര ലോക റെക്കോർഡോടെ സ്വർണം നേടിയിരുന്നു. 249.6 പോയിന്റ് നേടിയാണ് അവനി ജേതാവായത്. പാരാലിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി.
പാരലിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.