ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളി നേടിയപ്പോള്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലം സ്വന്തമാക്കി. ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ നാലാം മെഡലാണിത്. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായാണ്(64.35 മീറ്റര്‍) വേന്ദ്ര ജജാരിയ വെള്ളി നേടിയത്.
പാരലിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെൻ പട്ടേൽ (ടേബ്ൾ ടെന്നിസ്), നിഷാദ് കുമാർ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാർ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡൽ കൊയ്തത്.