കോൽക്കത്ത: പശ്ചിമ ബംഗാളില്‍ ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 1344 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഹരിയാന സ്വദേശിയായ റസീദ് അലി(24) ആണ് അറസ്റ്റിലായത്. കോല്‍ക്കത്തയിലെ ബൈഗച്ചി ഗ്രാമത്തിലാണ് സംഭവം.
രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ഒറീസയിലെ ബെഹറാംപുരില് നിന്നും കൊണ്ടുവന്ന കഞ്ചാവ് ഹരിയാനയിലെ നൂഹ്, മെബാറ്റ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.