അബുദാബി: ടൂറിസ്റ്റ് വിസക്കാര്‍ക്കും നാളെ മുതല്‍ രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും (ഐസിഎ) ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും
ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിസ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇവരെ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാക്കും. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വയ്ക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.