ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാര്‍ വെങ്കലം നേടി. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം
19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. പോളണ്ടിന്റെ യോട്ടർ കോസെവിച്ചിനാണ് സ്വർണം. പോളണ്ട് താരം 20.02 മീറ്റർ എറിഞ്ഞു. ക്രൊയേഷ്യയുടെ വെലിമർ സൻദോറിനാണ് (19.98മീറ്റർ) വെള്ളി.
നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു.