ടോക്യോ: ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാർ വെള്ളി മെഡൽ നേടിയത്. ഈ പ്രകടനത്തിലൂടെ ഏഷ്യന്‍ റെക്കോഡും നിഷാദ് സൃഷ്ടിച്ചു. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹർ അഞ്ചാമതായി ഫിനിഷ് ചെയ്തു.
യുഎസ്എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണ്ണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം ചാടി.
It’s raining #Silver!! 🎉🇮🇳@nishad_hj wins another medal for #India at #Tokyo2020 #Paralympics!! Nishad registered his Personal Best & created an #AsianRecord today!! #Praise4Para#paraathletics #HighJump#StrongerTogether #UnitedByEmotion pic.twitter.com/vImVVjP8Ry
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia) August 29, 2021
2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.
നേരത്തെ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലും വെള്ളി മെഡല്‍ നേടിയിരുന്നു. ഇന്ത്യയ്ക്കായി പാരാലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ് താരവും ദീപ മാലിക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതാ കായിക താരവുമാണ് ഭവിന. 2016 റിയോയില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ദീപ വെള്ളി നേടിയിരുന്നു.