പത്തനംതിട്ട: ആറന്മുള പള്ളിയോടങ്ങൾക്ക് ധനസഹായവുമായി ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ബി രവിപിള്ള. പതിനായിരം രൂപ വീതമാണ് 52 കരയിലുള്ള ഓരോ പള്ളിയോടങ്ങളും സഹായമായി ലഭിക്കുന്നത്. ഇതിനായി നൽകിയ 5,20, 000 രൂപയുടെ ചെക്ക് പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ എസ് രാജൻ ഏറ്റുവാങ്ങി.
പൈതൃക മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് ഭാഗമായാണ് സഹായം ലഭിച്ചത്. പ്രളയവും തുടർന്നുള്ള കോവിഡ് മഹാമാരിയും കാരണം പള്ളിയോടങ്ങളുടെ സംരക്ഷണം വലിയ പ്രതിസന്ധി നേരിടുകയാണ്. വിവിധ തരത്തിലുള്ള സഹായങ്ങൾ ലഭ്യമാണെങ്കിൽ മാത്രമേ പള്ളിയോടങ്ങളുടെ നിലവിലുള്ള ഈ പ്രതിസന്ധികൾ തരണം ചെയ്യുവാൻ സാധിക്കൂ.