ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ പാരാലിമ്പിക്സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.
പാരാലിമ്പിക് ടേബിൾ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരമാണു ഭവിന. ഫൈനലിൽ മറ്റൊരു ചൈനീസ് താരം ഴൂ യിംഗ് ആണ് ഭവിനയുടെ എതിരാളി. ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 7.15ന് മത്സരം നടക്കും.