ന്യൂഡൽഹി: അമേരിക്കൻ വെബ് സേവനദാതാക്കളായ യാഹൂ ഇന്ത്യയിലെ ന്യൂസ് പബ്ലിഷിംഗ് അവസാനിപ്പിച്ചു. ആഗസ്റ്റ് 26 വ്യാഴാഴ്ച്ച മുതലാണ് സേവനങ്ങൾ നിര്‍ത്തി വെക്കുന്നതായി കമ്പനി അറിയിച്ചത്. പുതിയ കണ്ടൻറ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ യാഹൂ അക്കൗണ്ടുകൾ, ഇമെയിലുകൾ, സെർച്ച് എന്നിവ തുടർന്നും ലഭ്യമാകുമെന്ന് ഉടമകളായ വെരിസോൺ മീഡിയ അറിയിച്ചു.
“2021 ഓഗസ്റ്റ് 26 മുതൽ യാഹൂ ഇന്ത്യ കണ്ടന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല” – എന്ന് യാഹൂ ഇന്ത്യയുടെ ഹോം പേജിൽ അവസാനമായി പബ്ലിഷ് ചെയ്ത വിവരണത്തിൽ പറയുന്നു. മറ്റു സേവങ്ങൾ തടസപ്പെടില്ലെന്നും ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ സേവനത്തിന് യാഹൂ നന്ദിയും പറയുന്നുണ്ട്.
യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ്, യാഹൂ ഫിനാൻസ് എന്നീ സൈറ്റുകളിലെ കണ്ടന്റ് നൽകുന്നതാണ് യാഹൂ ഇപ്പോൾ അവസാനിപ്പിച്ചത്. മാധ്യമ സ്ഥാപനങ്ങളിൽ വിദേശ ഉടമസ്ഥത പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ആണ് ഇന്ത്യയിൽ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് യാഹൂ അധികൃതര്‍ വ്യക്തമാക്കി.
പുതിയ എഫ്ഡിഐ നിയമ പ്രകാരമാണ് ഡിജിറ്റൽ മീഡിയ കമ്പനികളുടെ വിദേശ ഉടമസ്ഥത സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 20 വർഷമായി യാഹു ഇന്ത്യയിൽ ഉപയോക്താക്കൾക്ക് വാര്‍ത്താ സേവനങ്ങൾ നൽകുന്നുണ്ട്. പ്രീമിയം കണ്ടൻറിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു. ബ്രാൻഡിലുള്ള പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചാണ് യാഹൂ ന്യൂസിൻെറ മടക്കം. അതേസമയം മറ്റു സേവനങ്ങൾ പഴയതു പോലെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും .
ഇന്ത്യയിൽ സേവനം നിര്‍ത്തണമെന്നത് സ്വയം എടുത്ത തീരുമാനമല്ലെന്ന് യാഹൂ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മീഡിയ കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥത നിയന്ത്രിക്കുന്നത് യാഹുവിൻെറ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പുതിയ എഫ്ഡിഐ നിയമ പ്രകാരമാണ് ഡിജിറ്റൽ മീഡിയ കമ്പനികളുടെ വിദേശ ഉടമസ്ഥത സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 20 വർഷമായി യാഹു ഇന്ത്യയിൽ ഉപയോക്താക്കൾക്ക് വാര്‍ത്താ സേവനങ്ങൾ നൽകുന്നുണ്ട്. പ്രീമിയം കണ്ടൻറിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു. ബ്രാൻഡിലുള്ള പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചാണ് യാഹൂ ന്യൂസിൻെറ ഇന്ത്യയിൽ നിന്നുള്ള മടക്കം.