വി എസ്സിന്റെ ജീവ ചരിത്രം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നതായി കേരളത്തിലെ സമുന്നത മാർക്സിസ്റ്റ് നേതാവും മുൻ എം എൽ എ യുമായ പിരപ്പൻകോട് മുരളി. ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ആറിലെ മാരാരിക്കുളം തിരഞ്ഞെടുപ്പ് വരെയുള്ള എഴുത്ത് പൂർത്തിയായതായും മുരളി . തൊണ്ണൂറ്റി ആറിലെ മാരാരിക്കുളം തിരഞ്ഞെടുപ്പ് തോൽവി മുതൽ ഇനി എഴുതേണ്ടതുണ്ട്. പലപ്പോഴും ദുരുപയോഗം ചെയ്യാനോ തെറ്റിദ്ധരിക്കപ്പെടാനോ ഇടയുള്ള ഏടുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ട് . വസ്തുതകൾ മനസിലാക്കിയതിനു ശേഷം മാത്രമേ എഴുതൂ എന്നും ആരെയും ആക്ഷേപിക്കാൻ വേണ്ടിയും പാർട്ടിയെ വെല്ലു വിളിക്കാൻ വേണ്ടിയും എഴുതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വി എസ് എന്തായിരുന്നു , വി എസ് എന്തായിരുന്നു ഉദ്ദേശിച്ചത് എന്നും തനിക്കറിയാമെന്നും അത് എഴുതാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു . വി എസ്സിന്റെ പുതിയ ജീവ ചരിത്രം വരുന്നതോടു കൂടി അദ്ദേഹത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളും ജീവിതങ്ങളും പുറത്തുവരുമെന്ന് പിരപ്പൻകോട് മുരളി ഉറപ്പ് പറയുന്നു . വിവരങ്ങൾ എല്ലാം തന്നെ ശേഖരിച്ചു വച്ചിട്ടുണ്ടെന്നും എഴുതി തുടങ്ങാത്തത്തിന്റെ താമസം മാത്രമാണ് ബാക്കിയുള്ളത് . ഒരുപാട് വിവാദങ്ങൾ ഈ പുസ്തകത്തിന്റെ രചനയെ തുടർന്ന് ഉണ്ടാകാൻ സാധ്യത ഉണ്ട്. വിവാദങ്ങളെ ഭയന്ന് എഴുതാതെ ഇരിക്കില്ല എന്നും പാർട്ടി നടപടിയെ ഭയക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .പാർട്ടിയെ അംഗീകരിച്ചു തന്നെയാണ് ഈ നിമിഷം വരെ വി എസ്സും താനും ജീവിക്കുന്നത് എന്നും ഒരു നല്ല കാര്യം ചെയ്തിട്ട് രക്ത സാക്ഷിയാകുന്നതിനു വിഷമമില്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. “അന്വേഷണ”ത്തിന്റെ എഡിറ്റർ പ്രദീപ് പനങ്ങാടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്