കേരളത്തിലെ സമുന്നത മാർക്സിസ്റ്റ് നേതാവും മുൻ എം എൽ എ യുമായ പിരപ്പൻകോട് മുരളി , പാർട്ടി പ്രവർത്തനത്തിനിടയിലെ തിക്താനുഭവങ്ങൾ “അന്വേഷണ”ത്തിനോട് തുറന്നു പറയുന്നു . പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്ന കാട്ടായിക്കോണം ശ്രീധരൻ തന്നെ നിരന്തരം അവഗണിക്കുകയും അനാവശ്യ കാരണങ്ങൾ ഉയർത്തി പാർട്ടി നടപടിക്ക് വിധേയമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ എഡിറ്റർ പ്രദീപ് പനങ്ങാടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത് .
അഭിമുഖത്തിന്റെ പൂർണരൂപം
* വിദ്യാർത്ഥി ജീവിത കാലം മുതൽ തിരക്കിലേർപ്പെടുന്ന ആളാണ് . ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവർത്തനം , പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനം തുടങ്ങി അര നൂറ്റാണ്ടിലേറെ കാലമായി പൊതു രംഗത്ത് സജീവമായി നിന്ന വ്യക്തിയാണ് . ഇപ്പോൾ ഒരു ഏകാന്തതിയിലേക്കും വായനയിലേക്കും ഒക്കെ തിരിച്ചു വന്നിരിക്കുകയാണ്. ഇത് സ്വയം തിരഞ്ഞെടുത്ത ഏകാന്തതയാണോ , പാർട്ടി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പിൻവലിഞ്ഞു നിൽക്കുകയാണോ ?
രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് എന്റെ അനാരോഗ്യമാണ് . രണ്ടായിരത്തി പതിനൊന്നിൽ ആന്ജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. കൊറോണ സാഹചര്യം വന്നപ്പോൾ ഡോക്ടർ പബ്ലിക് അപ്പീറൻസ് ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നു.അത് കൊണ്ട് ഞാൻ ഇത് പാർട്ടി കമ്മിറ്റിയിൽ അറിയിക്കുകയും പഴയതുപോലെ വർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയുകയുമായിരുന്നു . എന്നെ ഒരു പാർട്ടി അംഗത്വത്തിൽ നിർത്തിയാൽ മതിയെന്ന് ഞാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അവർ അത് മാനിച്ച് എനിക്ക് സൗകര്യം ഉള്ളപ്പോൾ മാത്രം പങ്കെടുത്താൽ മതിയെന്ന് അറിയിച്ചു. അവരെന്നെ എല്ലാ കാര്യങ്ങളും അറിയിയ്ക്കാറുണ്ട് .
മറ്റൊരു കാര്യം ഉള്ളത്, പ്രവർത്തന രീതിയ്ക്ക് വ്യത്യാസം വന്നിട്ടുണ്ട് എന്നതാണ്. ഞാൻ ഒക്കെ പ്രവർത്തിച്ചിരുന്ന കാലം കുറെ കൂടി അഗ്ഗ്രസിവ് ആയ ഒന്നാണ് . എതിരാളികൾ സജീവമായ കാലമാണ് . സാംസ്കാരികമായി വളരെയധികം താത്പര്യമുള്ള ഒരു കാലം കൂടി ആയിരുന്നു . ഇ എം എസ് , ഒ എൻ വി , പി കെ വേണുക്കുട്ടൻ നായർ , പി ഗോവിന്ദപ്പിള്ള ഇവരൊക്കെ നിറഞ്ഞു നിന്ന കാലം . അതുപോലെ തന്നെ എൻ ഇ ബൽറാം , വെളിയം ഭാർഗവൻ ഇവരൊക്കെ ആയിട്ടുള്ള വിദ്യാർത്ഥി കാലത്തും തുടർന്നും ഉള്ള എന്റെ ബന്ധം കുറെ കൂടി ആക്റ്റീവ് അകാൻ എന്നെ പ്രേരിപ്പിച്ചിരുന്നു . ഇന്ന് അത്തരക്കാർ ആരും രംഗത്തില്ല . എനിക്ക് സംവദിക്കാൻ പറ്റുന്ന തരത്തിൽ എനിക്ക് ഒരു ആവേശം തരുന്ന തരത്തിൽ , നിർദ്ദേശം തരാനോ , ഉപദേശം തരാനോ പറ്റുന്ന ആളുകൾ ഇല്ല . അതിനാൽ ഇപ്പോൾ എഴുതുകയും , വായിക്കുകയും , ചിന്തിക്കുകയും പഴയ കാര്യങ്ങൾ ഓർമിച്ചു രേഖപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് .
* ജീവിതം പരിശോധിച്ചാൽ അങ്ങ് ഒരു പോരാളിയാണെന്ന് മനസിലാക്കാൻ സാധിക്കും. എവിടെയും എന്തിനു എതിരായിട്ടും സംസാരിക്കും . പാർട്ടിയിലും പാർട്ടിക്ക് പുറത്തും ഗ്രന്ഥശാല രംഗത്തും എല്ലാം ഉറച്ച നിലപാടുകൾ എല്ലാ കാലത്തും കൈക്കൊണ്ട വ്യക്തിയാണ് . ഈ പോരാളി എന്ന ഇമേജ് അങ്ങയുടെ രാഷ്ട്രീയ ജീവിതത്തെ എങ്ങനെയാണു ബാധിച്ചത് ?
ഞാൻ മോഡൽ ആക്കിയിട്ടുള്ളത് എ കെ ജി യെ ആണ് . നേരിട്ട് അടുത്ത് പരിചയപ്പെട്ടിട്ടുള്ളത് ഓ എൻ വി യെ ആണ് . ഈ രണ്ടാളുകളും യഥാർത്ഥത്തിൽ പോരാളികൾ ആയിരുന്നു .
ഓ എൻ വി സാറിന്റെ പോരാളിത്വം എന്ന മുഖം ആർക്കും അധികം അറിയില്ല . എ കെ ജി യുടെ എല്ലാവര്ക്കും അറിയാം . ആയിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നിൽ ആണ് ഞാൻ എ കെ ജി യെ ആദ്യമായി കാണുന്നത് . അദ്ദേഹം മോസ്കോയിൽ നിന്ന് തിരിച്ചു വരുന്ന കാലത്ത് നാട് മുഴുവൻ സ്വീകരണം ഉണ്ടായിരുന്നു . ആ സ്വീകരണം നടക്കുന്ന കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലും വന്നിരുന്നു. അന്ന് പിരപ്പൻകോട് ശ്രീധരൻ നായർ നാട്ടിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് . അദ്ദേഹം എ കെ ജി യെ ക്ഷണിച്ചു വരുത്തി . ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലഘട്ടമാണ് . ഞാനാണ് അന്ന് എ കെ ജി യെ സ്വീകരിച്ചു കൊണ്ട് ഒരു ചെമ്പരത്തിപ്പൂവ് മാല അദ്ദേഹത്തിന്റെ കഴുത്തിൽ ഇട്ടത് . എ കെ ജി ആ മാല ഊരി എന്റെ കഴുത്തിൽ ഇട്ടു . എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സംഗതി എന്റെ കഴുത്തിൽ ആദ്യം മാലയിട്ടത് എ കെ ജി ആണെന്നതാണ് . എ കെ ജി ചിരിച്ചു കൊണ്ട് പറഞ്ഞു ” നീ ഒരു മിടുക്കനാകണം , സഖാവാകണം ” . അതെന്റെ മനസ്സിൽ കിടന്നു . പിന്നീടും എ കെ ജി യുമായി ബന്ധമുണ്ടായി . എന്റെ ജീവിതത്തത്‍ൽ ആദ്യത്തെ സമ്മാനം തരുന്നത് എ കെ ജി ആണ് , എഴുപത്തി രണ്ടിൽ
കെ എസ് വൈ എഫ്‌ഫിന്റെ സമ്മേളനം കോഴിക്കോട് നടക്കുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ” നീ ഒരു നാടകം എഴുതണം “എന്ന് . എന്റെ നാടകം ആദ്യം ഉത്‌ഘാടനം ചെയ്തതും എ കെ ജി ആണ് .
“യൗവ്വനത്തിന്റെ നൊമ്പരങ്ങൾ “എന്ന പേരിൽ തൊഴിലില്ലായ്മയും മറ്റു കാര്യങ്ങളുമൊക്കെ വച്ചിട്ട് ഞാൻ ഒരു നാടകം എഴുതി . എ കെ ജി രാത്രി നാടകം കാണാൻ വന്നു . ആ പ്രായത്തിലും നാടകം അവതരിപ്പിച്ചത് മുഴുവൻ കണ്ടു . എന്നെ അഭിനന്ദിച്ചു . മുതലക്കുളം മൈതാനത്ത് വച്ച് നടന്ന പൊതു സമ്മേളനത്തിൽ എനിക്ക് ഒരു കപ്പ് തന്നു . ജീവിതത്തിൽ എന്നും ഞാൻ ആദരിക്കുന്നതും എനിക്ക് ഒരു ആവേശമായി നിൽക്കുന്നതും എ കെ ജി ആണ് . അതുകൊണ്ടാണ് ഞാൻ നിർഭയനായത് എന്നാണ് എനിക്ക് തോന്നുന്നത് .
*അത് രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ഇറക്കി വിട്ടില്ലേ ?
അത് സ്വാഭാവികമല്ലേ ? കാരണം കാലാകാലങ്ങളിൽ നില നിൽക്കുന്ന ഭൂരിപക്ഷവും അതിന്റെ അഭിപ്രായവും ഉണ്ട് . അതിനെതിരായി സംസാരിക്കുമ്പോൾ പലപ്പോഴും വിമർശനങ്ങൾ പാർട്ടിക്ക് അകത്തു നിന്ന് തന്നെ ഉണ്ടാകും , എതിർപ്പുണ്ടാകും , നടപടി ഉണ്ടാകും . നടപടിയൊന്നും പ്രതീക്ഷിച്ചല്ലല്ലോ ഒരു കാര്യവും ചെയ്യുന്നത് . നമുക്ക് ശരി എന്ന് തോന്നുന്ന കാര്യം എവിടെയും പറയുക .പറയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട് , എങ്കിലും പറയുകയാണ് . സ്റ്റാലിൻ ശിവദാസ് എന്ന് പറഞ്ഞ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് .അതിനകത്ത് ഒരുപാട് പിശകുകൾ ഉണ്ട് . മമ്മൂട്ടിയാണ് സ്റ്റാലിൻ ശിവദാസ് ആയി അഭിനയിക്കുന്നത് . ഈ അടുത്ത ദിവസമാണ് ഞാൻ അത് കണ്ടത്. ഏറ്റവും വലിയ രസം എന്താണെന്നു വച്ചാൽ അയാൾ പാർട്ടി കമ്മറ്റിക്ക് അകത്ത് വളരെ കൃത്യമായും ഏത് നേതാവിന്റെ മുഖത്തും നോക്കി പറയുന്ന ഒരാളാണ് . പക്ഷെ പുറത്ത് പാർട്ടിക്കെതിരായി എന്തെങ്കിലും സംസാരിച്ചാൽ പാർട്ടിയെ ഡിഫൻഡ് ചെയ്യുകയും ചെയ്യുന്ന ആളാണ് . അതാണ് ഞാൻ .
*സാറിനെതിരെ നിരന്തരമായി നടപടികൾ ഉണ്ടായിട്ടുണ്ട് . ഒരിക്കൽ സാർ എഴുതിയിട്ടുമുണ്ട് .”സ്മാർത്ത വിചാരം നടത്തുമ്പോൾ ആ പെൺകുട്ടികളെ വിസ്തരിക്കുന്നതുപോലെയാണ് പാർട്ടി വിസ്തരിക്കുന്നത്” എന്ന് .
ആ സമയത്തൊക്കെ അങ്ങേക്ക് വിഷമം തോന്നിയിട്ടുണ്ടോ ?
ഞാൻ രണ്ട്‍ കാര്യം പറയാം . ഈ പാർട്ടി നടപടി എന്ന് പറയുന്നത് , ഞാൻ അതൊരു നാടകത്തിൽ വിശദമാക്കിയിട്ടുണ്ട് . “സഖാവ്” എന്ന് പറഞ്ഞ എന്റെ നാടകത്തിൽ ഒരു രംഗമുണ്ട് .
സഖാവ് പി കൃഷ്ണപിള്ളയോട് കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി എടുത്ത ഒരു ചെറുപ്പക്കാരൻ പോയി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .” നേതാക്കന്മാർ എല്ലാവരും നുണ കേൾക്കുന്നവർ ആണല്ലേ?, ആരെങ്കിലും താഴെ പറഞ്ഞാൽ അത് കേട്ടിട്ട് നടപടിയെടുക്കാൻ ? അപ്പോൾ പി കൃഷ്ണപിള്ള പറയും “നടപടിയെടുത്തത് ഒരു കമ്മറ്റി ആണ് . കമ്മറ്റിക്ക് തെറ്റ് പറ്റാം , അവരും മനുഷ്യരാണ് .പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ ആണോ നടപടി വന്നത് , ആ നടപടി അംഗീകരിച്ച് നടപടി എടുത്തവർക്ക് തെറ്റുപറ്റി എന്ന് ബോധ്യമാക്കി കൊടുക്കുന്നതാണ് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ കടമ .” യഥാർത്ഥത്തിൽ ആ സംഭവം എന്ന് പറയുന്നത് എസ് എൽ പുരം സദാനന്തനുമായി ബന്ധപ്പെട്ടാണ് . സദാനന്ദൻ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ചെയ്ത എന്തോ കാര്യങ്ങൾ , അതിൽ അവിടുത്തെ പാർട്ടി നടപടി എടുത്തു. ആ നടപടി വരുമ്പോൾ പി കൃഷ്ണപിള്ള ആലപ്പുഴയിൽ ഒളിവിലാണ് . അദ്ദേഹം ഇത് പി കൃഷ്ണപിള്ളയോട് പോയി ചോദിച്ചു. ഈ സംഭവം പറഞ്ഞത് സഖാവ് ഇ എം എസ് ആണ് . ഈ നാടകത്തിൽ ഈ രംഗം ചിത്രീകരിച്ചപ്പോൾ , വാസ്തവത്തിൽ എന്നെ ന്യായീകരിക്കാൻ വേണ്ടിയാണു ആ രംഗം തയ്യാറാക്കിയത് . “ഇത് മുരളിക്ക് എങ്ങനെ അറിയാം” എന്ന് ഇ എം എസ് ചോദിച്ചു . എന്റെ അനുഭവം ആണ് എഴുതിയത് എന്ന ഞാൻ പറഞ്ഞു, എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് . അത് എസ് എൽ പുറം സദനനന്ദനുമായായി ബന്ധപ്പെട്ടാണ് . അദ്ദേഹത്തിനെതിരെ പാർട്ടി നടപടി എടുത്തു . ആ നടപടിയിൽ നിന്ന് ഒഴിവാകാൻ വേണ്ടി പി കൃഷ്ണപിള്ളയെക്കണ്ടു . കൃഷ്ണപിള്ള സദാനന്ദനോട് പറഞ്ഞതാണ് മുരളി എഴുതിയിരിക്കുന്നത് . അത് വാസ്തവത്തിൽ ശരിയാണ് ., ഒരു കമ്മ്യൂണിസ്റ്കാരൻ എപ്പോളും പാർട്ടി നടപടിയെ അംഗീകരിക്കണം . അതെ സമയം തെറ്റായ നടപടി എടുത്തവരെ കൊണ്ട് അത് തിരുത്താൻ സമ്മതിപ്പിക്കുകിയേയും വേണം . അതാണ് കംമ്യൂനിസ്റ്കരന്റെ കടമ . ഇപ്പൊ അങ്ങനെ അല്ല. നടപടിയെടുത്താൽ ഉടനെ പുതിയ പാർട്ടി ഉണ്ടാക്കുകയാണ് ആളുകൾ ചെയ്യുന്നത് . പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നടപടി എന്ന് പറഞ്ഞാൽ , ആ നടപടി വന്നാൽ പിന്നെ ആരും മൈൻഡ് ചെയ്യില്ല . ആരും മിണ്ടില്ല , ആരും അടുത്തു വരില്ല ., അടുത്ത സ്നേഹിതന്മാർ പോലും അകന്നു പോകും. അതാണ് ഞാൻ സ്മാർത്ത വിചാരം എന്ന് പറഞ്ഞതിന്റെ അർഥം . ഇതിനൊരു പിന്തുടർച്ച കൂടി ഉണ്ട്. ഈ നാടകം കണ്ണൂർ സംഘചേതനയാണ് അവതരിപിപ്പിച്ചത് . കണ്ണൂരത്തെ പാർട്ടിക്ക് ഈ സ്സീൻ ഒന്ന് ഒഴിവാക്കണം എന്ന് ആഗ്രഹം . പാർട്ടിയെ വെല്ലുവിളിക്കുന്നത് പോലെ ഒരു കഥാപാത്രം പറയുകയാണല്ലോ , ഞാൻ പറഞ്ഞു അത് ഒഴിവാക്കാൻ ആകില്ല എന്ന് . ആ രംഗം കൂടി ചേർന്നാലേ ഈ നാടകം ആകു എന്ന് പറഞ്ഞു. അപ്പോൾ തർക്കം ആയി , ഇ എം എസ് നോക്കി തന്ന സ്ക്രിപ്റ്റ് ആണ് . എന്തെങ്കിലും പ്രശനം , പാർട്ടി വിരുദ്ധത ഉണ്ട് എങ്കിൽ അദ്ദേഹം അത് വെട്ടും . അന്ന് ഞാൻ ഇ എം എസിനു കത്തെഴുതി . അന്ന് ഡൽഹിയിൽ ആയിരുന്നു, ജനറൽ സെക്രട്ടറി ആയിരുന്നു . അപ്പോൾ ഇ എം എസ പറഞ്ഞു, നിങ്ങൾ അതിന്റെ റിഹേഴ്സൽ വെക്കൂ ഞാൻ വരാം . അങ്ങനെ ഇ എം എസ് വന്നു അവിടെ. അദ്ദേഹം വന്നു നാടകം കണ്ടിട്ട് പറഞ്ഞു, ” മുരളി പറഞ്ഞതാണ് ശരി , ഈ നാടകത്തിൽ കൂടി അത് വേണം , എന്നിട്ട് ഈ കഥ ഒന്നുകൂടി ഇ എം എസ് അവരോട് പറഞ്ഞു. അങ്ങനെ ഒരു പിന്തുടർച്ച ഉണ്ട്. നടപടി എന്ന് പറയുന്നത് ഒരു കമ്മ്യൂണിസ്റ്കാരനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിട്ട് പാർട്ടിയിൽ പ്രവർത്തിക്കുക , പാർട്ടിയിൽ അഭിപ്രായം പറയുക , ചിലപ്പോ പാർട്ടി കമ്മിറ്റിക്ക് രുചിക്കാതെ വരുമ്പോൾ നടപടി വരും , ആ നടപടിയെ അംഗീകരിച്ച് പാർട്ടി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളതാണ് ഒരു പാർട്ടി പ്രവർത്തകന്റെ കടമ . വി എസ് , എ കെ ജി , ബി ടി രണദേവ് , പി ഗോവിന്ദപ്പിള്ള ഇവർക്കൊക്കെ എതിരെ നടപടി വന്നിട്ടുണ്ട്. ഇവരാരും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല . കാരണം ആശയത്തിനെ തള്ളി പറയുമ്പോൾ അല്ലെ പാർട്ടിയെ പറയാൻ പറ്റൂ , പാർട്ടിക്കകത് ആരെങ്കിലും തെറ്റുകൾ ചൂണ്ടി കാണിച്ചാൽ കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ ചിലപ്പോൾ നടപടിയൊക്കെ വന്നെന്നിരിക്കും . പക്ഷെ അത് അവർക്ക് തിരുത്താനും കഴിയും . ഞാൻ ഒരു കവിത എഴുതിയതിന്റെ പേരിൽ എനിക്കെതിരെ നടപടി എടുത്തിരുന്നു . വാസ്തവത്തിൽ ഞാൻ അത് അദ്ദേഹത്തെ കുറിച്ച് എഴുതിയ കവിതയല്ല . അതൊരു മിത്ത് ആണ് . അദ്ദേഹത്തിന് വേറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു . എം വി രാഘവനുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങൾ ഉണ്ട് . അതിന് ഞാൻ ഇൻവോൾവ്ഡ് ആണെന്ന് തെറ്റിദ്ധരിച്ചിട്ടാണ്. കാരണം എം വി രാഘവൻ എന്നെ സെക്രട്ടറിയാക്കാൻ ശ്രമം നടത്തിയിരുന്നു
. എനിക്കതിൽ താത്പര്യം ഇല്ലായിരുന്നു. കാരണം തിരുവനന്തപുരം ജില്ലയിൽ അന്നത്തെ ഒരു അവസ്ഥയിൽ
എനിക്ക് സെക്രട്ടറി അകാൻ കഴയല്ല. സെക്രട്ടറി ആയാൽ പാർട്ടി അംഗീകരിക്കില്ല. അത് ബോധ്യമുള്ള ആളാണ് ഞാൻ. എന്നാൽ എം വി രാഘവന് ഗ്രൗണ്ട് റിയാലിറ്റി ഒന്നും ഒരു പ്രശനം ആയിരുന്നില്ല . അദ്ദേഹത്തിന് കുറെ ചെറുപ്പക്കാരെ കൊണ്ടുവരണം എന്ന് തോന്നി. അങ്ങനെയാണ് പിണറായിയെ കൊണ്ട് വന്നത്. അങ്ങനെയാണ് വക്കം ബഷീറിനെ, കോടിയേരിയെ , എം വി ഗോവിന്ദൻ മാസ്റ്ററെ കൊണ്ട് വന്നത്. അതിലൊക്കെ എം വി രാഘവന് വലിയ സ്ഥാനമുണ്ട്. എനിക്ക് രാഘവന്റെ രാഷ്ട്രീയത്തോട് മാത്രമേ അഭിപ്രായ വ്യത്യാസം ഉള്ളു . അദ്ദേഹത്തിന്റെ ധീരതയോടൊന്നും എനിക്ക് അഭിപ്രായ വ്യത്യാസം ഇല്ല . പക്ഷെ അവസാനം അദ്ദേഹം ഒരു അവസരവാദിയായി. അത് അംഗീകരിക്കാൻ പറ്റില്ല . കാരണം “തനിക്ക് കുടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിടിച്ചു കമിഴ്ത്തുക” എന്ന് പറയുന്ന ഒരു രീതി ഉണ്ടല്ലോ . തന്നെ വളർത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ നടത്തുന്ന അദ്ദേഹത്തിന്റെ ശ്രമങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യസം ഉണ്ട് .
*ആത്മകഥയിലൂടനീളം സർ വരികൾക്കിടയിലൂടെയും അല്ലാതെയും പാർട്ടിയെ വിമര്ശിക്കുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്കാരൻ എന്ന നിലക്ക് ഇതൊക്കെ തുറന്നു പറയാനുള്ള ധൈര്യം എവിടുന്നു കിട്ടി ?
വിമർശിക്കുന്നത് ആരെയാണ് ? എ കെ ജി യെ വിമര്ശിച്ചിട്ടുണ്ടോ ? ഇ എം എസിനെ വിമര്ശിച്ചിട്ടുണ്ടോ ? വി എസ്സിനെ വിമർശ്ശിച്ചട്ടുണ്ടോ ? ഇവരെയാരെയും വിമർശ്ശിച്ചിട്ടില്ല. പിന്നെ രണ്ടാം നിരയിൽ പെട്ട ചില ആളുകൾ ചില പെറ്റിനെസ് കാണിക്കുമ്പോൾ അതിനെ വിമർശിച്ചിട്ടുണ്ട്. അത് മാത്രമേ ചെയ്തിട്ടുള്ളു . അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർത്തിട്ടില്ല , പാർട്ടിനേതാക്കന്മാരെ എതിർത്തിട്ടില്ല , പ്രസ്ഥാനത്തിന് ദോഷകരമായ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. തിരുത്തേണ്ട ചില മകാര്യങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. അതിലെനിക്ക് തെറ്റ് പറ്റിയിരിക്കാം . ഞാൻ മുഴുവൻ ശരിയാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷെ എന്റെ അനുഭവങ്ങൾ ഞാൻ പറഞ്ഞു. അത്രേ ഉള്ളു .
*കുറച്ചുകൂടി തെളിച്ച് ചോദിച്ചാൽ സർ നിരന്തരം ആയി ആക്രമിക്കുന്നത് കാട്ടായിക്കോണം ശ്രീധരനെയാണ് . നിങ്ങൾ തമ്മ്മിലുള്ള ഈഗോയുടെ പ്രശനം എന്താണ് ?
അദ്ദേഹം എന്റെ വീട്ടിൽ ഒളിവിൽ ഇരുന്നിട്ടുണ്ട് . എന്നോട് ഏറെ സ്നേഹമുണ്ടായിരുന്ന ഒരാളാണ്. എനിക്ക് പിതൃ തുല്യമായ ബഹുമാനവും ഉള്ള ആളാണ്. പക്ഷെ അദ്ദേഹത്തിന്റെ ചില ചെയ്തികൾ , അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എല്ലാവരെയും ഒരുപോലെ കാണുന്നില്ല എന്ന വ്യക്തിപരമായ അഭിപ്രായം എനിക്കുണ്ടായി. പ്രമാണിമാരെ മാത്രം പ്രമോട് ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പാടില്ലല്ലോ. അതിനു ഞാൻ എതിരാണ് . ടി കെ രാമകൃഷ്ണന്റെ ഒരു ഉപമ കടമെടുത്താൽ ” “ആരെങ്കിലും തപസ്സ് ചെയ്താൽ ദേവേന്ദ്രൻ ഉടനെ വിഷ്ണുവിന്റെ അടുത്തെത്തും , കാരണം ഇത് എന്നെ ഇളക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ് ” ആ ഒരു ധാരണ മൂപ്പർക്കുണ്ടായിരുന്നു . മറ്റ് പലതും സംഘടനാ വിഷയമാണ് ആണ് , അത് പരസ്യമായി പറയാൻ നിവൃത്തിയില്ല . ഒന്നും സ്ഥാനമോ, പ്രൊമോഷനോ നോക്കി ചെയ്യുന്ന ആളല്ല ഞാൻ. എനിയ്ക്ക് പലതും മിണ്ടാതെ ഇരുന്നു എങ്കിൽ പാർട്ടി പ്രൊമോഷൻ കിട്ടുമായിരുന്നിരിക്കാം . പക്ഷെ ഞാൻ അത് ഉദ്ദേശിച്ചിട്ടില്ല . എ കെ ജി പറഞ്ഞത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി വന്നതു നാട്ടുകാരെ സേവിക്കാനും ആ ആശയത്തോടുള്ള താത്പര്യം കൊണ്ടുമാണ് . അത് ഞാൻ നിർവഹിച്ചു . അദ്ദേഹം പലപ്പോഴും എതിരായിരുന്നു . അത് ഞാൻ കൃത്യമായി ചോദിക്കുകയും ചെയ്യും .
* ” സിംഹാസനം ” എന്ന് പറഞ്ഞ സാറിന്റെ കവിത , സാറിനെ സംഘടനാപരമായി തകർക്കാൻ ഉപയോഗിച്ചതും കാട്ടായിക്കോണം ശ്രീധരൻ തന്നെയല്ലേ ?
അതെ. അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിനെ കുറിച്ചാണെന്ന് . അപ്പോൾ എനിക്കൊന്നും പറയാൻ പറ്റില്ല .പിന്നെ എന്റെ കൂടെ നടന്ന ഒരു വലിയ സുഹൃത്ത് ഉണ്ട് . അയാൾ അതിനൊരു വ്യാഖ്യാനം എഴുതി കൊടുത്തു. ആ വ്യാഖ്യാനം കാട്ടായിക്കോണത്തിനു എതിരായിട്ട് എഴുതിയതാണ് . അതിലൊരു ചെറിയ പ്രയോഗം ആണ് “കരിനാഗം”. ചക്രവർത്തിക്ക് കറുത്ത നിറമല്ല എന്നുള്ളതാണ് അതിനകത്തെ വ്യാഖ്യാനം . കരിനാഗം എന്ന് പറയുന്നത് ഒരു പ്രയോഗമാണ് . ഏറ്റവും കടുത്ത വിഷമുള്ള നാഗമാണ് കരിനാഗം . അത് ഞാൻ പറഞ്ഞുപോയി എന്നുള്ളത് മാത്രമേ ഉള്ളു ., അത് വച്ചിട്ടാണ് ഈ കാര്യങ്ങൾ ഒക്കെ ചെയ്തത് . ഞാൻ പറയാൻ പാടില്ലെങ്കിലും ആ കവിതയെ അഭിനന്ദിച്ച ആളുകൾ ഉണ്ട് . ഓ എൻ വി സാറിനും കൃഷ്ണപിള്ള സാറിനും ഒക്കെ ഇഷ്ടമായിരുന്നു . ഇ എം എസ് അനിയനോട് പറഞ്ഞു മനോഹരമായ കവിത എന്ന് . അനിയൻ എന്നോട് പറഞ്ഞു , നടപടി ഒക്കെ വന്നു എങ്കിലും അച്ഛൻ അഭിനന്ദിച്ചിട്ടുണ്ട് എന്ന് .” ധിക്കാരം എനിക്കിഷ്ടം” എന്നുപറഞ്ഞൊരു കവിത ഞാൻ എഴുതിയിട്ടുണ്ട് . അത് കലാകൗമുദിയിൽ കൊടുത്തു. അത് പൊക്കിപ്പിടിച്ച് എനിയ്ക്ക് നേരെ നടപടിയെടുക്കണം എന്ന് പറഞ്ഞ സ്റ്റേറ്റ് കമ്മിറ്റിക്ക് കത്ത് ചെന്നു . അത് വലിച്ചു കീറി കളഞ്ഞിട്ട് ഇ എം എസ് പറഞ്ഞു ഇതുപോലെയുള്ള കവിതകൾ വേണം എഴുതാൻ എന്ന് .
*ജീവിതം മുഴുവൻ ഡെഡിക്കേറ്റ് ചെയ്തയ ഒരാളാണ് . എന്നിട്ടും ഇങ്ങനെയൊക്കെ നടപടി വരുമ്പോൾ മാനസികമായി ഒരു വിഷമം മനുഷ്യനെന്ന നിലയിൽ സാറിന് ഉണ്ടായിട്ടില്ലേ ?
അത് സ്വാഭാവികം അല്ലെ , ഞാൻ മനുഷ്യൻ അല്ലെ ? ഇ എം എസ് പറയുമ്പോലെ എനിക്കൊരു തമാശ പറയണ്ടേ . എഴുപത്തിയേഴിൽ ആണെന്ന് തോന്നുന്നു, നമ്മൾ തോറ്റു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, പല അത്ഭുദങ്ങളും സംഭവിക്കുമെന്ന് ഈ രണ്ടു വർഷത്തിനിടയിൽ. അത് സംഭവിച്ചു. പി കെ വി രാജി വച്ചു . ആന്റണി രാജി വച്ചു . മറ്റു പലരും രാജി വച്ചു . ഇമ്മീഡിയേറ്റ് ആയി അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ല , അപ്പോൾ പത്രക്കാർ ആരോ അദ്ദേഹത്തോട് ചോദിച്ചു , അത്ഭുദങ്ങൾ എന്തോ സംഭവിക്കുജ്‌മെന്ന് പറഞ്ഞല്ലോ എന്ന് . അന്ന് ഇ എം എസ് ചിരിച്ചു കൊണ്ട് ചോദിച്ചു ” എനിക്കൊരു തമാശയൊക്കെ പറയണ്ടേ ” എന്ന് . ഞാനും മനുഷ്യനല്ലേ , എനെറെ മേലെ നടപടി വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും . പക്ഷെ നടപടി വന്നത് കൊണ്ട് ഞാൻ അവസാനിപ്പിച്ചോന്നും ഇല്ല. ആരോ പറഞ്ഞത് പോലെ ഒരു വാതിൽ അടക്കുമ്പോൾ ഒൻപത് വാതിൽ ഞാൻ തുറക്കും . ഞാൻ നടപടിക്ക് വിധേയൻ ആയി വീട്ടിൽ ഇരിക്കുമ്പോൾ ആണ് “സ്വാതി തിരുനാൾ” നാടകം എഴുതിയത് . ആ നാടകത്തിന്റെ അവതരണം നടത്താൻ ഒരുപാട് ബുദ്ധിമുട്ടി. ഇ കെ നായനാർ , ടി കെ രാമകൃഷ്ണൻ ഒക്കെ എന്നെ സഹായിച്ചിട്ടും അത് കാണാൻ പോലും വരൻ പാടില്ല എന്ന് അജ്ഞാതമായ വിലക്ക് ഉണ്ടായിരുന്നു. അവിടെ ആരെല്ലാം വരുന്നു എന്ന് നോക്കാൻ ആളെ അയച്ച അവസ്ഥ ഉണ്ട് . പക്ഷെ അതൊക്കെ പൊളിഞ്ഞു പാളീസായി . നാടകം ദിവസം രണ്ടും മൂന്നും കളി കളിച്ചു . അതിനാണ് എനിക്ക് അവാർഡ് കിട്ടിയത് . നാലോ അഞ്ചോ അവാർഡ് കിട്ടി .
https://www.youtube.com/watch?v=gaNJvogJYg4