കൊച്ചി: തങ്ങളുടെ മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫൈഡ് ഫോണുകള്‍ക്കായി, ഏറ്റവും പുതിയ ടിവിസി അവതരണം പ്രഖ്യാപിച്ച് ഇന്ത്യന്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. പ്രയാസകരമായ സാഹചര്യങ്ങളിലും രാജ്യത്തെ സേവിക്കുന്ന, സായുധ സേനയ്ക്കുള്ള ആദരവാണ് ഈ ചിത്രം.
ലാവാ ഫോണുകളുടെ ദൃഢതയും, ഇത് എങ്ങനെ തകര്‍ക്കാനാവാത്ത പ്രസരിപ്പുമായി ജനിച്ചവരുടെ ഫോണ്‍ ആകുന്നുവെന്നും, ടിവി കൊമേഴ്സ്യല്‍ എടുത്തുകാണിക്കുന്നുണ്ട്. തെരഞ്ഞെടുത്ത ടിവി ചാനലുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഏറ്റവും കടുപ്പമേറിയ പരിശീലന/പരീക്ഷണ പ്രക്രിയയിലൂടെ കടന്നുപോകുന്നുതിനാല്, ഒരു കമാന്‍ഡോയും ലാവ ഫോണും നിര്‍മിക്കുന്നതിലെ സമാനതകളും ചിത്രം പ്രതിപാദിക്കുന്നു.
82.5 കമ്യൂണിക്കേഷന്‍സ് ആണ് ചിത്രത്തിന്റെ ആശയവല്‍ക്കരണവും, നിര്വാഹണവും നടത്തിയിരിക്കുന്നത്.കഠിനമായ സൈനിക പരിശീലനത്തിലൂടെ കടന്നുപോകുന്ന ഒരു യുവ കേഡറ്റ് പിന്മാറ്റത്തിന്റെ വക്കിലെത്തി നില്ക്കുമ്പോള്, അച്ഛന് സമ്മാനിച്ച ലാവ ഫോണ്‍ അദ്ദേഹത്തിന് ദൃഢതയോടെ തുടരാനും, ഒടുവില്‍ ഒരു കമാന്‍ഡോ ആകാനും പ്രചോദനമാവുന്നതാണ് ചിത്രത്തിന്റെ കാതല്‍.
ഞങ്ങളുടെ ഫോണുകള്‍ ദൃഢതയുള്ളതാണെന്നും, എല്ലാ കാലാവസ്ഥയെയും, സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്നുമുള്ള സവിശേഷത ഉയര്‍ത്തിക്കാട്ടാനാണ് കാമ്പയിന് പിന്നിലെ ആശയത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിട്ടതെന്നും, ലാവ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് എസ് ആന്‍ഡ് ഡി സ്ട്രാറ്റജി ഹെഡ്, മുഗ്ദ് രജിത് പറഞ്ഞു,