ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. 14 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ 151 റണ്‍സ് ജയമാണ് ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിച്ചത്.
12 പോയിന്റും 50.00 വീതം പോയിന്റ് ശരാശരിയുമായി പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസുമാണ് ഇന്ത്യക്ക് പിന്നില്‍. ഇരുവരും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനും വിന്‍ഡീസും ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ 0-1ന് പിന്നില്‍ നില്ക്കുന്ന ഇംഗ്ലണ്ടാണ് രണ്ട് പോയിന്റ് മാത്രമായി തൊട്ടടുത്ത സ്ഥാനത്ത്.
അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ഇന്ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്.