കൊച്ചി: ബാങ്കിന്റെ പാരാ ചാമ്പ്യന്സ് പ്രോഗ്രാമിന് കീഴിലുളള പാരാ അത്ലറ്റുകള്ക്കുള്ള ആദരമായി, ഇന്ഡസ്ഇന്ഡ് ബാങ്ക് പുതിയ ബ്രാന്ഡ് ക്യാമ്പയിന് അവതരിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായ പാരാ അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിനായി 2016ല് ജീത്കഹല്ല എന്ന പേരില് പ്രത്യേക ക്യാമ്പയിന് ഇന്ഡസ്ഇന്ഡ് ബാങ്ക് തുടക്കമിട്ടിരുന്നു. രാജ്യവ്യാപക പിന്തുണ സൃഷ്ടിച്ച്, പാരാ അത്ലറ്റുകള് നല്കുന്ന നേട്ടങ്ങള് വെളിച്ചത്ത് കൊണ്ടുവരികയെന്ന ലക്ഷ്യവും ഈ ക്യാമ്പയിനിനുണ്ട്. ഇതിന്റെ തുടര്ച്ചയായാണ് ഗോ സ്പോര്ട്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫിര്സേ ജീത്കഹല്ല എന്ന് നാമകരണം ചെയ്ത പുതിയ ക്യാമ്പയിന് ഇന്ഡസ്ഇന്ഡ് ബാങ്ക് അവതരിപ്പിക്കുന്നത്.
പാരാ ചാമ്പ്യന്സ് പ്രോഗ്രാമിന് കീഴിലുള്ള അത്ലറ്റുകള്, ടോക്കിയോ പാരാലിമ്പിക്സില് ലോകത്തിലെ ഏറ്റവും മികച്ചവരുമായി മത്സരിക്കാന് തയാറെടുക്കുന്ന വേളയിലാണ്, വിവിധ കായിക മേഖലകളിലെ പാരാഅത്ലറ്റുകളുടെ നേട്ടങ്ങളെ അനുസ്മരിക്കുന്ന പുതിയ ക്യാമ്പയിന് ഇറങ്ങുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി, പാരാഅത്ലറ്റുകളുടെ മനക്കരുത്തും നിശ്ചയദാര്ഢ്യവും പ്രദര്ശിപ്പിക്കുന്ന, ഹൃദയസ്പര്ശിയും, പ്രചോദനാത്മകവുമായ ഒരു ഗാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
ആര്കെ സ്വാമി ബിബിഡിഒയുടെ പാര്ട്ണറും എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടറുമായ അങ്കുര് സുമന് ആശയവത്ക്കരണം നടത്തിയ ഗാനം, യോഗേഷ് അഗര്വാളിന്റെ സംവിധാനത്തില് രാജേന്ദ്ര ഫിലിംസ് ആണ് നിര്മിച്ചിരിക്കുന്നത്. രാജ്യത്തിനായുള്ള കിരീട ശ്രമങ്ങളില്, പാരാ ചാമ്പ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും, ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കാന് ക്യാമ്പയിന് ലക്ഷ്യമിടുന്നു.
പുതിയ ക്യാമ്പയിന് അവതരിപ്പിക്കുന്നതില് അഭിമാനമുണ്ടെന്നും, പാരാ സ്പോര്ട്സിന്റെ ശക്തിയിലുള്ള ബാങ്കിന്റെ വിശ്വാസത്തിന്റെ തെളിവാണ് ഇതെന്നും ഇന്ഡസ്ഇന്ഡ് ബാങ്ക്, കണ്സ്യൂമര് ബാങ്ക് ഹെഡ് സൗമിത്ര സെന് പറഞ്ഞു.