ലൂം സോളാറിന്റെ ഷാർക്ക് സീരീസ് യഥാർത്ഥ മോണോ പിഇആർസി സോളാർ ടെക്നോളജിയിലാണ് അവതരിപ്പിക്കുന്നത്. 144 സോളാർ സെല്ലുകൾ, 9 ബസ് ബാറുകൾ എന്നിവ ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക ഉൽപന്നങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നു. ഷാർക്ക് സീരീസിന് ആറാം തലമുറ മോണോക്രിസ്റ്റലിൻ സോളാർ സെൽ (പിഐഡി ഫ്രീ) പിന്തുണ നൽകുന്നു. കൂടാതെ രണ്ട് വേരിയന്റുകളുമുണ്ട് -ഷാർക്ക് 440 വാട്ട്- മോണോ പിഇആർസി, ഷാർക്ക് ബൈ-ഫേഷ്യൽ 440-530 വാട്ട്.
നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷാർക്ക് സീരീസിന്റെ കാര്യക്ഷമത 20-30 ശതമാനം കൂടുതലാണ്. ഷാർക്ക് ബൈ-ഫേഷ്യൽ പാനലുകൾ വൈദ്യുതി ഉൽപാദനത്തിന് ഇരുവശവും ഉപയോഗിക്കുന്നു. പ്രതിഫലനോപരിതലങ്ങളായ വൈറ്റ് പെയിന്റ്, ആർസിസി റൂഫ്, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന 1.5 മീറ്റർ ഉയരം എന്നിവയുടെ സഹായത്തോടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
സുസ്ഥിരമായ ഗവേഷണവും വികസനവുമായി നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ ലൂം സോളാർ പ്രതിജ്ഞാബദ്ധമാണ്. സൂപ്പർ ഹൈ എഫിഷ്യൻസി ഷാർക്ക് സീരീസിന്റെ സമാരംഭം സോളാർ അധിഷ്ഠിത വൈദ്യുതി ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ്. ഞങ്ങളുടെ ശ്രമങ്ങൾ ഉയർത്തിപ്പിടിക്കുകയും ലോകോത്തര നൂതന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത് തുടരുകയും ചെയ്യും-
ലൂം സോളാറിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ അമോൽ ആനന്ദ് പറഞ്ഞു.
ലൂം സോളാറിന്റെ ഷാർക്ക് ബൈ-ഫേഷ്യൽ മേൽക്കൂരയിൽ 33 ശതമാനം സ്ഥലം ലാഭിക്കാൻ സഹായിക്കുന്നു. ആ സ്ഥലം മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ അല്ലെങ്കിൽ മൊത്തത്തിലുള്ള ശേഷി വർധിപ്പിക്കാനോ ഉപയോഗിക്കാം. ഉയരമുള്ള അപ്പാർട്ട്മെന്റുകൾ ഉൾപ്പെടെ പരിമിതമായ ഇടങ്ങളുള്ള വീടുകൾക്ക് ഇത് സഹായമാണ്. സാങ്കേതിക സവിശേഷതകൾ https://www.loomsolar.com/products/shark-bifacial-front-back-power-generation-solar-panel എന്ന ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
ലൂം സോളാറിന്റെ ഷാർക്ക് സീരീസ് സൗരോർജ്ജം ഉപയോഗപ്പെടുത്തി ഹരിത വൈദ്യുതി ഉൽപാദനത്തെ പിന്തുണക്കുന്നതിന് സഹായിക്കുന്നു. അതുവഴി ഗാർഹിക തലത്തിൽ വൈദ്യുതോൽപാദന സമയത്ത് കാർബൺ ഫുട്പ്രിന്റ് കുറക്കുന്നു. രാജ്യത്തിന്റെ സുസ്ഥിര വികസന നയങ്ങളെ ശുദ്ധവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഊർജ്ജത്തിലൂടെ അഭിസംബോധന ചെയ്യാൻ ലൂം സോളാർ ഇതിനകം ആയിരക്കണക്കിന് കുടുംബങ്ങളെ പ്രാപ്തരാക്കിക്കഴിഞ്ഞു.
ലൂം സോളാർ ബൈഫേഷ്യൽ സോളാർ പാനലിന്റെ പ്രധാന സവിശേഷതകൾ, 440 – 530 വാട്ട്, 144 സെല്ലുകൾ, 9 ബസ് ബാർ :
1. ഇത് ഇരുവശത്തുനിന്നും (മുന്നിലും പിന്നിലും) വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
2. ഇത് ഏറ്റവും ഉയർന്ന വാട്ടേജ് സോളാർ പാനലായതിനാൽ ഇൻസ്റ്റാളേഷൻ ചെലവ് കുറക്കുന്നു-സ്റ്റാൻഡ്, സിവിൽ ജോലികൾ, വയറുകൾ, കണക്ടറുകൾ.
3. പ്രതിഫലനോപരിതലം അനുസരിച്ച് വൈദ്യുതി ഉൽപാദനം 440 വാട്ട് മുതൽ 530 വാട്ട് വരെയാകാം.
4. ആറാം തലമുറ മോണോക്രിസ്റ്റലിൻ സോളാർ സെൽ ഉപയോഗിക്കുന്നതിനാൽ ഡീഗ്രഡേഷൻ സാധ്യത കുറക്കുന്നു.