ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓണ്‍- അറൈവല്‍ വിസ നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് യു.എ.ഇ. ഇന്ത്യയില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ താമസിച്ച് യു.എ.ഇയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവും. യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
”ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കോ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കോ വിസാ ഓണ്‍ അറൈവല്‍ സഗവിധാനം താല്‍ക്കാലികമായി നിരോധിക്കാന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചു.” ഇത്തിഹാദിന്റെ ട്വീറ്റില്‍ പറയുന്നു
കൂടുതല്‍ വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ കൊടുക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കി.
ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
യുഎഇ യിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം ഇറങ്ങുമ്ബോള്‍ തന്നെ ആറു മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് 19 നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അമേരിക്കന്‍ വിസ, ഗ്രീന്‍കാര്‍ഡ്, യുകെ റസിഡന്റ് പെര്‍മിറ്റ്, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് റെസിഡന്റ് പെര്‍മിറ്റ്, എന്നിവ കയ്യിലുളള ഇന്ത്യാക്കാര്‍ക്ക് എന്‍ട്രി വിസ 14 ദിവസത്തേക്ക് മാത്രമാകും അനുവദിക്കുക. ഇവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, യുകെ വിസ, ഗ്രീന്‍കാര്‍ഡ്, യുകെ റസിഡന്റ് പെര്‍മിറ്റ്, ഇയു റസിഡന്റ് പെര്‍മിറ്റ് എന്നിവ ആറു മാസമെങ്കിലും കാലാവധി ഉള്ളതായിരിക്കണമെന്നും യുഎഇ എംബസി പറയുന്നു.