അബുദാബി: അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് എയര്‍വേയ്സ്. ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു.
ഓഗസ്റ്റ് 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് 5 ദിവസം മുമ്പെങ്കിലും ഐസിഎ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു.
പേര്, യാത്ര ചെയ്യുന്ന ദിവസം, വന്നിറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്പോര്‍ട്ട് വിവരങ്ങള്‍,വാക്സിനേഷന് വിവരം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
സിനോഫാം, ഫൈസര്‍ ബയോഎന്‍ടെക്, സ്പുട്നിക്, ഓക്സ്ഫോഡ് ആസ്ട്രസെനിക, ജോണ്സന് ആന്റ് ജോണ്സന്, മൊഡേണ, സ്പുട്നിക് -v എന്നീ വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളതായി ഐ.സി.എ അറിയിച്ചിരിക്കുന്നത്.