കോയമ്പത്തൂർ: സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തായതിനെത്തുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ ടി രാഘവൻ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ് പുറത്ത് വിട്ടത്. എന്നാൽ സംഭവം കെ ടി രാഘവൻ നിഷേധിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തന്നെയും പാർട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന് രാഘവൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി പദവി രാജിവെക്കുന്നതായും രാഘവൻ കൂട്ടിച്ചേർത്തു. രാഘവൻ സത്യം നിയമപരമായി തെളിയിക്കുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു.
https://www.youtube.com/watch?v=vTWayYsaPw4