ലൈംഗിക വീഡിയോ ചാറ്റ് പുറത്ത്; ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി രാജിവെച്ചു

കോയമ്പത്തൂർ: സ്​ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ്​ പുറത്തായതിനെത്തുടർന്ന്​ ബിജെപി സംസ്ഥാന സെക്രട്ടറി കെ ടി രാഘവൻ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ്​ പുറത്ത്​ വിട്ടത്​. എന്നാൽ സംഭവം കെ ടി രാഘവൻ നിഷേധിച്ചു. 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തന്നെയും പാർട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന്​ രാഘവൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി പദവി രാജിവെക്കുന്നതായും രാഘവൻ കൂട്ടിച്ചേർത്തു. രാഘവൻ സത്യം നിയമപരമായി തെളിയിക്കുമെന്ന്​ ബിജെപി തമിഴ്​നാട്​ സംസ്ഥാന പ്രസിഡന്‍റ്​ അണ്ണാമലൈ പറഞ്ഞു.