ടോക്യോ; ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങള്‍ പങ്കെടുക്കും. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.വൈകല്യങ്ങളുള്ളവരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ലോകവേദിയില്‍ എത്തിക്കുന്നതാണ് പാരലിംപിക്സ്.
മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാകും ടൂര്‍ണമെന്റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലുള്ളത്. 54 പേര്. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്.
ഉദ്ഘാടന ചടങ്ങിന് നിറംപകരാൻ എഴുപത്തിയഞ്ച് കലാകാരൻമാർ വേദിയിലെത്തും. ഉദ്ഘാടന ചടങ്ങിൽ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യൽസുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്സ് ഹൈജംപിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും. മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പാരാലിംപിക്സിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 4,400 അത്ലറ്റുകൾ മാറ്റുരയ്ക്കും.