കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.19ശതമാനംതാഴ്ന്ന് 47,495 രൂപയിലെത്തി. മുൻവ്യാപാര ദിനത്തിലുണ്ടായ കുതിപ്പ് നിലനിർത്താനായില്ല.