പാകിസ്താൻ-അഫ്ഗാനിസ്ഥാന് ഏകദിന പരമ്പരയുടെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി. ശ്രീലങ്കയിൽ ദേശവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് പരമ്പര പാകിസ്താനിലേക്ക് മാറ്റിവെച്ചു.
ആദ്യം പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത് യുഎഇയിലായിരുന്നു. എന്നാൽ, ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റിവച്ചു. ഇപ്പോൾ ശ്രീലങ്കയിൽ നിന്നും പരമ്പര മാറ്റിവച്ചിരിക്കുകയാണ്.
ഭരണം താലിബാൻ പിടിച്ചടക്കിയതോടെ കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ അഫ്ഗാൻ താരങ്ങൾ റോഡ് മാർഗം പാകിസ്താനിലെത്തുമെന്നാണ് റിപ്പോർട്ട്.