കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വര്‍ക്ക് ഷോപ്പ് ഉടമയെ എട്ടംഗ സംഘം തല്ലിച്ചതച്ചു. കൊടിയത്തൂര്‍ സ്വദേശി റുജിഷ് റഹ്മാന് എന്ന വര്‍ക്ക് ഷോപ്പ് ഉടമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘം റുജിഷിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
റുജീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. 90 ഗാരേജ് എന്ന സ്ഥാപനം നടത്തുകയാണ് റുജീഷ്. ബൈക്ക് കഴുകി നല്കാന് വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദിക്കാന്‍ കാരണമയതെന്നു വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനമാണ് റുജീഷിന് ഏല്‍ക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്റെ തീരുമാനം. നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു.