ചെന്നൈ: തമിഴ്നാട്ടില്‍ നിരന്തര ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഭർത്താവിന്റെ അച്ഛനെ വിഷം കൊടുത്ത് കൊന്ന് യുവതി. കീഴ്ത്തുവലിൽ താമസിക്കുന്ന മുരുകേശനാണ് കൊല്ലപ്പെട്ടത്. 25 വയസ്സുള്ള മരുമകളാണു കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഭർത്താവില്ലാത്ത സമയത്ത് ഭർതൃപിതാവ് തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു ഇരയാക്കിയെന്നും യുവതി വെളിപ്പെടുത്തി. ഭയന്ന് ഇക്കാര്യങ്ങളൊന്നും പുറത്തുപറഞ്ഞിരുന്നില്ല. സഹികെട്ടതോടെയാണു മുരുകേശനെ കൊന്നുകളയാൻ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ജൂലൈ 31ന് രാത്രിയാണ് ഭക്ഷണത്തിൽ എലിവിഷം കലർത്തി യുവതി ഭർതൃപിതാവിന് നൽകിയത്. കടുത്ത വയറുവേദനയോടെ മുരുകേശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് യുവതി താന്‍ ചെയ്ത കൊലപാതകത്തില്‍ കുറ്റബോധം തോന്നുകയും ഇവർ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ അടുത്തെത്തി കൊലക്കുറ്റം ഏറ്റുപറയുകയുമായിരുന്നു.