മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിലാണ് മാരുതിക്ക് പിഴയിട്ടത്.
ഡീലർമാർ ഉപഭോക്താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. തങ്ങൾ നിഷ്കർഷിച്ച ഡിസ്‌കൗണ്ടിൽ നിന്ന് അധികമായി ഉപഭോക്താവിന് ഡിസ്‌കൗണ്ട് അനുവദിക്കുന്നതിനെയാണ് മാരുതി എതിർത്തത്.
ഡീലർമാർ അത്തരത്തിൽ ഉപഭോക്താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നുണ്ടെങ്കിൽ ഡീലർമാർക്കെതിരെ പിഴയിടുന്ന പതിവ് മാരുതി സുസുക്കി കമ്പനിക്ക് ഉണ്ടെന്ന് പരാതിയിൽ പറയുന്നു.