ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിൽ ഇടപെടലുമായി സുപ്രീം കോടതി. റോഡ് തടഞ്ഞുള്ള കര്‍ഷകരുടെ സമരത്തെ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞ് സമരം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
റോഡ് തടഞ്ഞുള്ള സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഇക്കാര്യത്തിൽ നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്കെ കൗൾ അദ്ധ്യക്ഷനായ കോടതിയുടേതാണ് നിര്‍ദ്ദേശം.
















