ബംഗ്ലൂരു: കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും തുറന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടമായി ആരംഭിച്ചത്. മാസങ്ങള്‍ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ത്ഥികളെ മധുരം നല്‍കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്.
ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കോവിഡ് സുരക്ഷാ സന്നാഹങ്ങളോടെ സ്കൂള്‍ തുറന്നത്. വിദ്യാർത്ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെ ക്ലാസുകൾ നടക്കും. അല്ലാത്ത ദിവസം ഓൺലൈനായിട്ടായിരിക്കും ക്ലാസുകൾ. വിദ്യാർത്ഥികൾ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണം.
















